പാലക്കാട് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വേ കോളനി അത്താണിപറമ്പിലാണ് പാലക്കാട് സ്വദേശി വേണുവിനെ (55) മരിച്ച നിലയില്‍ കണ്ടെത്തിയത്.
അത്താണിപറമ്പിലെ കടമുറിക്ക് മുന്നിലായിരുന്നു വേണുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെ നടപടികള്‍ ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി റോഡരികില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.
















