കാരന്‍സ് ക്ലാവിസിന്റെ ഇവി പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. കാരന്‍സ് ക്ലാവിസ് ഇവി ജൂലൈ 15 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെയാണ് കാരന്‍സിന്റെ പുതിയ മോഡലായ ക്ലാവിസിനെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിച്ചത്. വില കുറഞ്ഞതും കൂടുതല്‍ ഫീച്ചറുകളുമുള്ള ഈ എംപിവി വാഹനം വളരെ വേഗം വിപണിയില്‍ ശ്രദ്ധനേടിയിരുന്നു.
ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ അതേ ബാറ്ററി പാക്കുകളാകും ക്ലാവിസ് ഇവിയുടെ കരുത്ത്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. ആദ്യ ബാറ്ററിയായ 42kWh 390 കിലോമീറ്ററും രണ്ടാമത്തെ 51.4kWh ബാറ്ററി 473 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാന്‍ സാധിക്കും. കാരന്‍സിന്റെ ക്ലാവിസ് മോഡലില്‍ നിന്നും വലിയ മാറ്റങ്ങളില്ലാതെയാകും ക്ലാവിസ് ഇവി എത്തുന്നത്. എല്‍ഇഡി ത്രീ-പോഡ് ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവ കൂടാതെ ഒരു ഓഫ് ഗ്രില്‍ ഡിസൈനും മാറ്റങ്ങളാണ്.
കിയ സെല്‍ട്ടോസില്‍ ഉപയോഗിച്ച 22.62 ഇഞ്ചിന്റെ ഒരു ഡ്യൂവല്‍-സ്‌ക്രീനും ക്ലാവിന്‍സ് ഇവിയില്‍ പ്രതീക്ഷിക്കാം. 10.25 ഇഞ്ചിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, കൂടാതെ 10.25 ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലയും ഉണ്ടാകും. 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയും ക്ലാവിസ് ഇ.വിയില്‍ പ്രതീക്ഷിക്കാം. ഏകദേശം 16 ലക്ഷം മുതല്‍ 20 ലക്ഷം വരെയാകും ക്ലാവിസ് ഇവിയുടെ എക്‌സ് ഷോറൂം വില.
content highlight: KIA