ആംഗ്ലോ ഇന്ത്യന്‍സ് കുടുംബങ്ങളുടെ ജീവിതം പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ ‘ആംഗ്ലോ ഇന്‍ഡ്യന്‍’സിന്റെ ചിത്രീകരണം, ആലപ്പുഴ തുമ്പോളി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.കെ.ബി. കുമാര്‍, നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്.
സുന്ദരിയായ ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായ ആന്‍ഡ്രിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തില്‍ താമസിക്കുന്ന ആന്‍ഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹം കഴിച്ച് അവനൊപ്പം അമേരിക്കയില്‍ ജീവിക്കുക എന്നതായിരുന്നു. അമേരിക്കയില്‍ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങള്‍ കാരണം റോഷന്റെ ജോലി നഷ്ടമാകും എന്ന അവസ്ഥയുണ്ടായി. ജോലി നഷ്ടമാകാതിരിക്കാനായി, റോഷന്, അമ്മാവന്റെ മകളെ വിവാഹം കഴിക്കേണ്ടതായി വന്നു. ആന്‍ഡ്രിയയുടെ സ്വപ്നം തകര്‍ന്നു. അമേരിക്കയില്‍ പോകാനായി, സ്വന്തം ജോലി പോലും രാജിവെച്ചിരുന്ന ആന്‍ഡ്രിയ സാമ്പത്തികമായും തകര്‍ന്നു. അതിനിടയില്‍ സഹോദരിക്കുണ്ടായ ദുരന്തവും അവളെ തളര്‍ത്തി. ആയിടെയാണ് അയല്‍പക്കത്ത്, ബിജോയ് എന്ന ചെറുപ്പക്കാരനും, അമ്മയും താമസത്തിനെത്തിയത്. ബിജോയിയോട് ആകര്‍ഷണം തോന്നിയ ആന്‍ഡ്രിയ അവനെ പ്രണയിക്കാന്‍ തുടങ്ങി. പുതിയൊരു ജീവിതത്തിന് തുടക്കമിടുകയായിരുന്നു അവള്‍. പക്ഷേ, പിന്നെയും ദുരന്തങ്ങള്‍ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
ആംഗ്ലോ ഇന്‍ഡ്യന്‍സ് കുടുംബാംഗങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന ഈ ചിത്രം മലയാളത്തില്‍ പുതിയൊരു അനുഭവമായിരിക്കുമെന്ന്, സംവിധായകന്‍ എ.കെ.ബി. കുമാര്‍ പറയുന്നു.
എ.കെ.ബി. മൂവിസ് ഇന്റര്‍നാഷണലിനു വേണ്ടി, എ.കെ.ബി. കുമാര്‍, നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ‘ആംഗ്ലോ ഇന്‍ഡ്യന്‍സ് ‘ചിത്രീകരണം പൂര്‍ത്തിയായി. ക്രീയേറ്റീവ് ഹെഡ് – മമ്മി സെഞ്ച്വറി, എക്‌സിക്യൂട്ടീവ് പ്രൊസ്യൂസര്‍ – ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ, ക്യാമറ – ഷെട്ടി മണി, എഡിറ്റര്‍-ഷിബു,സംഗീതം – പി.കെ. ബാഷ്,അസോസ്യേറ്റ് ഡയറക്ടര്‍ – അര്‍ജുന്‍ ദേവരാജ്, കല-സനൂപ്, വിനോദ് മാധവന്‍, ആര്‍.ആര്‍ – ജോയ് മാധവ്, സൗണ്ട് ഡിസൈന്‍ – ബര്‍ലിന്‍ മൂലമ്പള്ളി, ഡി.ഐ – അലക്‌സ് വര്‍ഗീസ്, മേക്കപ്പ് – വിജയന്‍ കേച്ചേരി, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, മാനേജര്‍ – വെല്‍സ് കോടനാട്, സ്റ്റില്‍ – ഷാബു പോള്‍, പി.ആര്‍.ഒ – അയ്മനം സാജന്‍
അനയ് സത്യന്‍,അരുണ്‍ ദയാനന്ദ്, ശ്വേത പ്രമോദ്, ദേവു, ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ, എ.കെ.ബി കുമാര്‍, ജോജോ, ഗ്രേഷ്യഅരുണ്‍, സെബി ഞാറക്കല്‍, റഷീദ് കാപ്പാട്,ജയിംസ്, സജീവന്‍ ഗോഗുലം,ലക്ഷ്മണന്‍ എന്നിവര്‍ അഭിനയിക്കുന്നു.