ഖത്തറിലെ ഇന്ത്യന്‍ പൗരന്മാരോട് വീടിനുള്ളില്‍ തന്നെ തുടരാനും അതീവ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ട് ദോഹയിലെ ഇന്ത്യന്‍ എംബസി. ഖത്തറിലെയും ഇറാഖിലെയും അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ ഇന്ത്യന്‍ സമൂഹം ജാഗ്രത പാലിക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും അഭ്യര്‍ത്ഥിക്കുന്നു. ദയവായി ശാന്തത പാലിക്കുക, ഖത്തര്‍ അധികൃതര്‍ നല്‍കുന്ന പ്രാദേശിക വാര്‍ത്തകള്‍, നിര്‍ദ്ദേശങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിക്കണമെന്നും ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറഞ്ഞു.