ചികിത്സയിൽ കഴിയുകയായിരുന്ന പതിമൂന്നുകാരി പീഡനത്തിനിരയായി. സംഭവത്തിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്ത് (20) പിടിയിലായി.
ഉത്തര്‍പ്രദേശിലെ മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിലാണ് സംഭവം. മെഡിക്കൽ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ബാത്ത്റൂമിൽ വെച്ചാണ് പീഡനത്തിനിരയാക്കിയത്.
ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. ബാത്ത്റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രാവിലെ സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് കുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു.
പെൺക്കുട്ടിക്കൊപ്പം അമ്മയാണ് കൂടെയുണ്ടായിരുന്നത്. സംഭവം നടക്കുമ്പോല്‍ അമ്മ വാര്‍ഡിൽ ഉറങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കൽ കോളേജ് ആശുപത്രി പ്രിന്‍സിപ്പിൽ അറിയിച്ചു.