മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി.
കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന KL 76 E 8836 രജിസ്റ്റര്‍ നമ്പറുള്ള അശോക് ലൈലാന്‍ഡ് ദോസ്ത് മിനിട്രക്കിൽ നിന്നാണ് 17,50,000 രൂപ പിടികൂടിയത്.
ഇന്നലെ രാത്രി 9.30-ഓടെയാണ് സംഭവം. സംഭവത്തില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ (65), ഡ്രൈവര്‍ മുനീര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.
തുടര്‍ നടപടികള്‍ക്കായി വാഹനവും പണവും ഒപ്പം പ്രതികളെയും സുല്‍ത്താന്‍ ബത്തേരി പൊലീസിന് കൈമാറി.