ഒരു ഹെൽത്തി കട്ലറ്റ് തയ്യാറാക്കിയാലോ? ടേസ്റ്റി ആൻഡ് ഹെൽത്തി ഓട്സ് കട്‌ലറ്റ്. എളുപ്പത്തിൽ തയ്യാറാക്കാം.തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഓട്‌സ് -1 കപ്പ്
- ക്യാരറ്റ്- അര കപ്പ്
- പൊട്ടറ്റോ – അര കപ്പ്
- സവാള – അര കപ്പ്
- ഇഞ്ചി- വെളുത്തുളളി പേസ്റ്റ്- ആവിശ്യത്തിന്
- മുളക് -1 എണ്ണം
- ഓയിൽ – 2 ടീസ്പൂൺ
- ഉപ്പ്- ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ഓട്സ് അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം ഒരു പാനിലേയ്ക്ക് 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് ക്യാരറ്റ്, പൊട്ടറ്റോ, സവാള, മുളക്, ഇഞ്ചി വെളുത്തുളളി പേസ്റ്റ് എന്നിവ ചേർത്ത് ആവിശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ഇനി ഇതിലേക്ക് കുതിർത്ത ഓട്സ് കൂടി ചേർക്കുക. ശേഷം ഈ മിശ്രിതത്തെ ചെറു ഉരുളകളാക്കിയെടുത്ത് കൈയ്യിൽ വച്ച് പ്രസ് ചെയ്ത് കട്‌ലറ്റിന്‍റെ ഷേപ്പാക്കുക. എന്നിട്ട് ദോശ കല്ലിൽ ഓയിൽ പുരട്ടി കട്‌ലറ്റ് തിരിച്ചും മറിച്ചും ഇട്ട് ബ്രൗൺ കളർ ആകും വരെ വേവിക്കുക.