Food

ബ്രേക്ക്ഫാസ്റ്റിന് ഒരു ഹെൽത്തി ഓട്സ് പറാത്ത തയ്യാറാക്കിയാലോ?

ബ്രേക്ഫാസ്റ്റിന് ഒരു ഹെൽത്തി ഭക്ഷണം ഉണ്ടാക്കിയാലോ? ഒരു ഹെൽത്തി ഓട്സ് പറാത്ത തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • ഓട്സ് -1/4 കപ്പ്‌ (പൊടിച്ചത്)
  • മുട്ട -2 എണ്ണം
  • പാൽ -1/4 കപ്പ്‌
  • പച്ചമുളക് -2 എണ്ണം
  • ക്യാരറ്റ് -1 എണ്ണം (ചെറുത്‌ )
  • സവാള -1എണ്ണം (ചെറുത്‌ )
  • ക്യാപ്‌സിക്കം – കുറച്ച്
  • ഉപ്പ് -ആവശ്യത്തിന്
  • കുരുമുളക് -1/2 ടീസ്പൂൺ
  • മുളക് ചതച്ചത് -1 ടീസ്പൂൺ
  • ബട്ടർ -(ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം

മുട്ട പാൽ ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക. അതിലേക്കു കാൽ കപ്പ് ഓട്സ് പൊടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ശേഷം അതിലേയ്ക്ക് പച്ചമുളക്, ക്യാരറ്റ്, സവാള, ക്യാപ്‌സിക്കം എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് അതിലേക്ക് ഉപ്പ്, കുരുമുളക്, മുളക് ചതച്ചത് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം പാൻ ചൂടാക്കി എണ്ണ തൂവികൊടുത്തു ഓട്സ് പറാത്ത ചുട്ടെടുക്കാം. മുകളിൽ കുറച്ചു ബട്ടർ തൂവികൊടുത്തു വിളമ്പാം.