ഖത്തറിലെ യു എസ് വ്യോമ താവളത്തിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തിയ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന് 17ഉം കണ്ണൂരിൽ നിന്ന് 12ഉം തിരുവനന്തപുരത്ത് നിന്ന് എട്ടും സർവീസുകളുമാണ് റദ്ദാക്കിയത്.
കരിപ്പൂർ വിമാനതാവളത്തിൽ നിന്നും നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 1: 20ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻ്റിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയച്ചു.
അതേസമയം വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് ഇൻഡിഗോയുടെ അറിയിപ്പ്.
















