Kerala

പ്രീയ സഖാവ് വി എസിനെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തി മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan

നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്‍റെ ആരോഗ്യസ്ഥിതി തിരക്കി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി.

നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്‍റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്‍.

വി എസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പുരോഗമിക്കുകയാണ്. യോഗത്തിനുശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സ തുടരുകയാണ് വിഎസ് അച്യുതാനന്ദന്‍.

content highlight; Pinarayi Vijayan

 

Latest News