ഉച്ചയ്ക്ക് ഊണിന് തോരൻ പപ്പായ കൊണ്ട് ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പച്ച പപ്പായ – 1 എണ്ണം ( ഗ്രേറ്റ് ചെയത് വയ്ക്കുക)
- സവാള – 1 ഇടത്തരം ചെറുതായി അരിഞ്ഞത്
- തേങ്ങ – 1/2 ചെറുതായി അരിഞ്ഞത്
- പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
- കാന്താരിമുളക് – 5 എണ്ണം
- കറിവേപ്പില – 1 മുതൽ 2 തണ്ട് വരെ
- വെളിച്ചെണ്ണ – 3 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ജീരകം – 1 ടീസ്പൂൺ
- ജീരകപ്പൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- ആവശ്യാനുസരണം വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം പപ്പായ തോല് കളഞ്ഞു കുരുവും കളഞ്ഞു അതിനെ ചെറുതായി ഗ്രേറ്റ് ചെയ്ത് മാറ്റിവയ്ക്കുക. ശേഷം പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുക്കുക. ശേഷം സവാളയും പച്ചമുളക് കീറിയതും ചേർത്തു കൊടുക്കുക. ശേഷം തേങ്ങ, പച്ചമുളക്, ജീരകം ഒന്ന് ചതച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന പപ്പായയും ചേർക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അൽപം വെള്ളം തളിച്ച് നന്നായി വേവിച്ചെടുക്കുക. ശേഷം ചൂടോടെ കഴിക്കാവുന്നതാണ്.