കൊച്ചി: ‘മാറ്റത്തെ ആഘോഷിക്കുക’ എന്ന പുതുക്കിയ ആശയവുമായി പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ച് ബട്ടർഫ്ലൈ . വിരലടയാളത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ചിത്രശലഭത്തിന്റെ ചിറകുകളില്‍ മനോഹരമായി ലയിക്കുന്ന പുതിയ ലോഗോ ബ്രാന്‍ഡിന്റെ കാതലായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. പുതിയ ബട്ടർഫ്ലൈ ലോഗോ വെറുമൊരു ചിഹ്നത്തേക്കാള്‍ ഉപരി ഉപഭോക്താക്കള്‍, വ്യാപാരികള്‍, ഡീലര്‍മാര്‍, ജീവനക്കാര്‍, ഡിസൈനര്‍മാര്‍ എന്നിങ്ങനെ ബട്ടർഫ്ലൈ ഉല്‍പ്പന്നങ്ങളെ പൂര്‍ണമാക്കുന്നവരുടെ അടയാളമാണ്.
മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ മുതല്‍ കുക്ക്‌ടോപ്പുകള്‍ വരെയുള്ള ബട്ടർഫ്ലൈ ഉത്പന്നങ്ങള്‍ 40 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ അടുക്കളകളുടെ ഭാഗമാണ് . മാറ്റങ്ങളെ വരിക്കുമ്പോഴും സ്വത്വം മറക്കാതെ തങ്ങള്‍ ആരാണെന്ന് സ്വയം ബോധ്യമുള്ളവരായവരോട് ബട്ടർഫ്ലൈയുടെ പുതിയ യുഗം നേരിട്ട് സംസാരിക്കുന്നുവെന്ന് ബട്ടർഫ്ലൈയുടെ ചീഫ് ബിസിനസ് ഓഫീസര്‍ ശ്വേത സാഗര്‍ പറഞ്ഞു.