കൊച്ചി: നെറ്റ് സീറോ എന്ന സുസ്ഥിര വികസന കാഴ്ചപ്പാടുമായി മുന്നേറുന്ന ഒഡീഷയുടെ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുന്ന നീക്കങ്ങളുമായി ഐഐഎം സമ്പര്‍പൂര്‍ മുന്നേറുന്നു. കൗണ്‍സില്‍ ഫോര്‍ എനര്‍ജി, എന്‍വിറോണ്‍മെന്റ് ആന്റ് വാട്ടര്‍, മെറിലാന്റ് സര്‍വ്വകലാശാല എന്നിവയുമായി സഹകരിച്ചാണ് ഒഡിഷയുടെ സാമ്പത്തിക വികസനത്തിനായുള്ള ഈ നീക്കങ്ങള്‍ക്ക് ഐഐഎം സമ്പല്‍പൂര്‍ പിന്തുണ നല്‍കുന്നത്. ഒഡിഷയിലെ സാമ്പത്തിക മാറ്റങ്ങള്‍ സംബന്ധിച്ച സംഘത്തിന്റെ ധവള പത്രത്തില്‍ ഐഐഎം സമ്പല്‍പൂരിന്റേയും ഒഡിഷയിലെ വ്യവസായങ്ങളുടേയും വൈദഗ്ദ്ധ്യം ഈ മേഖലയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചു ചൂണ്ടിക്കാട്ടുന്നുണ്ട്. 2050 ഓടെ നെറ്റ് സീറോ എന്ന നിലയിലെത്തുകയാണ് ഒഡിഷയുടെ ലക്ഷ്യം.
സുസ്ഥിരത എന്നത് കെട്ടിടങ്ങളുടേയും റാങ്കിങുകളുടേയും കാര്യത്തില്‍ ഒതുക്കി നിര്‍ത്തുന്നതല്ല ഐഐഎം സമ്പര്‍പൂരിന്റെ രീതിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്‌സാള്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നയങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്താനാവും എന്നും വ്യവസായങ്ങളില്‍ എങ്ങനെ മാറ്റം വരുത്താനാവും എന്നും ചൂണ്ടിക്കാട്ടുന്ന കൃത്യമായ ഉദാഹരണമാണ് ഐഐഎം സമ്പര്‍പൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഡിഷയുടെ ധാതു സമ്പന്നമായ ഭൂമിയും ദീര്‍ഘമായ തീരദേശവും ആഗോള ഹരിത നിര്‍മാണ-കയറ്റുമതി ഹബ് ആക്കി മാറ്റുകയും അതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള ചട്ടക്കൂടുകളും സ്ഥാപനം മുന്നോട്ടു വെക്കുന്നുണ്ട്.