പ്രതിസന്ധികളും പ്രലോഭനങ്ങളും താണ്ടി പ്രതികൂല വഴികളില്‍ വീഴാതെ മുന്നോട്ടു പോകുന്ന അന്വേഷണം ന്യൂസ്, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഭിമാന മുഹൂര്‍ത്തത്തില്‍ തൊടുകയാണ്. കേരള നിയമസഭയുടെ അവാര്‍ഡ് വാങ്ങിയിരിക്കുന്നു. കേരള നിയമസഭയിലെ പ്രൗഢഗംഭീരമായ സദസ്സില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറാണ് അവാര്‍ഡ് നല്‍കിയത്. അന്വേഷണം ചീഫ് എഡിറ്റര്‍ സുല്‍ഫിക്കര്‍ സുബൈര്‍, ന്യൂസ് എഡിറ്റര്‍ എ.എസ്. അജയ്‌ദേവ്, ബ്യൂറോചീഫ് റിജു എന്‍. രാജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും ആയിരുന്നു അവാര്‍ഡ്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡാണ് ഇന്ന് സമ്മാനിക്കപ്പെട്ടത്. ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനകര്‍മ്മം ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ഒരു സ്ഥാപനം ഈ മതേതര സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് അടയാളപ്പെടുത്തണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അത് കൃത്യമായ സമയത്ത്, വ്യക്തമായ രീതിയില്‍, ശക്തമായ ഭഷയില്‍ അടയാളപ്പെടുത്തേണ്ടത് ആ സ്ഥാപനത്തിന്റെ കര്‍ത്തവ്യവുമാകുന്നു. അന്വേഷണം ന്യൂസ് എന്ന മാധ്യമം അത്തരം അടയാളപ്പെടുത്തലിന്റെ ഗരിമയില്‍ നില്‍ക്കുകയാണ്. ഇത് ചരിത്രം കൂടിയാണ്. ചില ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നതാണ് എന്നു കൂടി മനസ്സിലാക്കുമ്പോഴാണ് ഭംഗി കൂടുന്നത്. അംഗീകാരങ്ങളാണ് ഓരോ മാധ്യമ
സ്ഥാപനത്തിനെയും ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് നിയമനിര്‍മ്മാണ സഭയുടെ അവാര്‍ഡാകുമ്പോള്‍ അതിന് തിളക്ക കൂടും. പിന്നിട്ട വഴികളില്‍ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും, മതേതരത്വം മുറുകെ പിടിക്കാനും, നിഷ്പക്ഷ വാര്‍ത്താ റിപ്പോര്‍്ട്ടിംഗും ഭരണഘഠനയുടെ അന്തസത്ത ഊട്ടിയുറപ്പിക്കാനും അന്വേഷണം ന്യൂസ് പ്രതിബദ്ധതയോടെ നിലകൊണ്ട്. ഇനിയുള്ള ദൂരവും ഇതേ നിലപാടുകള്‍ തന്നെയാണ് ഉയര്‍ത്തിപ്പിടിക്കുക. അന്വേഷമാത്മകമായ വാര്‍ത്തകളില്‍ നീതിയുക്തമായ വശത്തു നിന്നുകൊണ്ടാണ് ഇതുവരെയും സഞ്ചരിച്ചത്. വാര്‍ത്തകള്‍ മനുഷ്യന്റെ
ജീവന്റെ വിലയാണെന്ന ബോധ്യമുണ്ട്. ഓരോ മനുഷ്യരിലും അന്വേഷണം എത്തുന്നത് ശരിയിലൂടെ മാത്രമായിരിക്കണം എന്നും നിര്‍ബന്ധമുണ്ട്. ഇനിയും അന്വേഷണം അതിന്റെ മുന്നോട്ടുള്ള കുതിപ്പ് തുടരുക തന്നെ ചെയ്യും. നിയമസഭയില്‍ നടന്ന ചടങ്ങില്‍ മുന്‍ നിയമസഭാ സാമാജികരുടെയും മുന്‍ നിയമസഭാ ജീവനക്കാരുടെയും മുന്‍ നിയമസഭാ സെക്രട്ടറിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മ, നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം, ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള
സെമിനാര്‍, മുതിര്‍ന്ന മുന്‍ നിയമസഭാ സാമാജികര്‍, ഈ നിയമസഭയുടെ കാലയളവില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിയമസഭാ സാമാജികര്‍, മുതിര്‍ന്ന മുന്‍ നിയമസഭാ ജീവനക്കാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകളുടെ വിതരണം എന്നിവയാണ് സംഘടിപ്പിച്ചത്. കൂടാതെ വജ്രകാന്തിയില്‍ പതിനാലാം കേരളനിയമസഭ, കേരളം പാസാക്കിയ നിയമങ്ങള്‍-പ്രഭാവ പഠനങ്ങള്‍ വാല്യം II, ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II, സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും എന്നീ
പുസ്തകങ്ങളും ഇതോടൊപ്പം പ്രകാശനം ചെയ്തു. പുസ്തക പ്രകാശനത്തെത്തുടര്‍ന്ന് മുതിര്‍ന്ന മുന്‍ നിയമസഭാ സാമാജികര്‍ (80 വയസിനുമുകളിനുള്ളവര്‍), ഈ നിയമസഭയുടെ കാലയളവില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിയമസഭാ സാമാജികര്‍, മുതിര്‍ന്ന നിയമസഭാ മുന്‍ജീവനക്കാര്‍ (80 വയസിനുമുകളിനുള്ളവര്‍), മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള KLIBF 3 മാധ്യമ അവാര്‍ഡും കൂടാതെ, നിയമസഭ
ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകളുടെ വിതരണവും സംഘടിപ്പിച്ചു. ദേശീയ – അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകളും സ്ഥാനങ്ങളും കരസ്ഥമാക്കിയ മുന്‍ നിയമസഭാംഗം ശ്രീ. എം.ജെ. ജേക്കബിനെ ആദരിച്ചു. ഭരണഘടനാനിര്‍മ്മാണസഭ ഡിബേറ്റ്‌സ് പരിഭാഷാ പ്രോജക്ട് വിദഗ്ധസമിതി ചെയര്‍പേഴ്‌സണ്‍ ഡോ. എന്‍.കെ. ജയകുമാറിന് പ്രത്യേകപുരസ്്കാരം നല്‍കി.
CONTENT HIGH LIGHTS; Assembly Award for Investigation News: Speaker A.N. Shamseer presented the award; Investigation moves forward through historical paths