ലഹരിക്ക് എതിരെ ‘ബോധപൂര്‍ണിമ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ജൂൺ 25, 26 തീയ്യതികളിലാണ് പരിപാടികള്‍ നടക്കുക. ജൂൺ 26-ന് എല്ലാ കലാലയങ്ങളിലും ലഹരിവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ആണ് സംസ്ഥാന തല ഉദ്ഘാടനം നടക്കുക. 26-ന് വൈകിട്ട് ലഹരി വിരുദ്ധ കര്‍മ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രചാരണം നടത്തും. ലഹരി ഉപയോഗിക്കില്ലെന്ന് രക്ഷിതാക്കള്‍ ഒപ്പിട്ട സത്യവാങ്മൂലം വിദ്യാര്‍ഥകളില്‍ നിന്ന് എഴുതി വാങ്ങുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.
















