Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കാൽനൂറ്റാണ്ടിന് ശേഷം തത്തേങ്ങലം ​​ഗ്രാമത്തിന് ആശ്വാസം;എൻഡോസൾഫാൻ നിർവീര്യമാക്കാൻ കേന്ദ്ര സംഘമെത്തി!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2025, 05:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള പ്ലാന്റേഷൻ കോർപറേഷന്റെ (പിസികെ) മണ്ണാർക്കാട് എസ്റ്റേറ്റിലെ ഗോഡൗണിലെ എൻഡോസൾഫാൻ കൊണ്ടുപോകാനുള്ള നടപടി ആരംഭിച്ചതിന്റെ ആശ്വാസത്തിലാണു തത്തേങ്ങലം ഗ്രാമം.കാൽനൂറ്റാണ്ടായി തത്തേങ്ങലം ഗ്രാമത്തിൽ ആശങ്കയായി തുടരുകയായിരുന്നു എൻഡോസൾഫാൻ. മണ്ണാർക്കാട് എസ്റ്റേറ്റിന്റെ ഓഫിസും ഗോഡൗണും തത്തേങ്ങലത്താണ്. ഇവിടെയാണു ശേഖരമുള്ളത്.
കേരള പ്ലാൻ്റേഷൻ കോർപറേഷൻ്റെ (പിസികെ) വിവിധ എസ്റ്റേറ്റ് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ കീടനാശിനി പുതിയ ബാരലുകളിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. എൻഡോസൾഫാൻ നിർവീര്യമാക്കൽ നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കാസർകോട് എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്.

സിപിസിബി റീജനൽ ഡയറക്ടർ ജെ ചന്ദ്രബാബുവിൻ്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. മാറ്റിയ ബാരലുകൾ സീൽ വച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും ഉത്തരവ് ലഭിച്ചാൽ ഇവിടെ നിന്ന് മാറ്റുമെന്നും ചന്ദ്രബാബു പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരമാണ് നിർവീര്യമാക്കൽ നടപടികൾ നടക്കുന്നത്.

ജില്ലയിൽ ദ്രാവകരൂപത്തിൽ 1105 ലിറ്റർ എൻഡോസൾഫാനാണ് ഉള്ളത്. പെരിയയിലും രാജപുരത്തുമുള്ള പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിലായാണ് ഇത് സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ 700 ലിറ്ററും പെരിയ ഗോഡൗണിലാണ്. പെരിയയിൽ നാല് ബാരലുകളിലായി സൂക്ഷിച്ചിരുന്ന ഇത് എട്ട് വീപ്പകളിലായാണ് ഇപ്പോൾ നിറച്ചത്. രാജപുരം ഗോഡൗണിൽനിന്നും എൻഡോസൾഫാൻ പുതിയ വീപ്പകളിലേക്ക് മാറ്റി. ഇനി ഇവ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോയി നിർവീര്യമാക്കും. അടുത്ത മാസം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ സിറ്റിങ്ങിൽ സിപിസിബി റിപ്പോർട്ട് നൽകും.
പ്ലാൻ്റേഷൻ കോർപറേഷൻ്റെ മിഞ്ചിപദവിലെ കശുമാവിൻ തോട്ടത്തിൽ അശാസ്ത്രീയമായി എൻഡോസൾഫാൻ കുഴിച്ചു മൂടിയെന്ന കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര ഹരിത ട്രിബ്യൂണൽ നിലവിൽ ഗോഡൗണിൽ സൂക്ഷിച്ച എൻഡോസൾഫാൻ നിർവീര്യമാക്കാൻ ചുമതലപ്പെടുത്തിയത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര ഇൻസെക്ടിസൈഡ് ബോർഡ് ഉദ്യോഗസ്ഥരും ഈ ദൗത്യത്തിന് നേതൃത്വം നൽകി.

ഇനി ഇവ നിർവീര്യമാക്കാനുള്ള ടെൻഡർ ക്ഷണിക്കും. അപകടകരമായ കീടനാശിനികൾ (ഹസാർഡസ് വേസ്റ്റ്) നിർവീര്യമാക്കി മുൻപരിചയമുള്ള കമ്പനികളാണ് ഇതിൽ പങ്കെടുക്കുക. നേരത്തെ സിപിസിബി സംഘം ജില്ലയിലെത്തിയപ്പോൾ അവർക്കൊപ്പം രാജ്യത്തെ രണ്ട് പ്രമുഖ കമ്പനികളുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകും. കരാറെടുക്കുന്നവർ ഇവിടെ നിന്ന് എൻഡോസൾഫാൻ കൊണ്ടുപോയി അവരുടെ നിർവീര്യമാക്കൽ കേന്ദ്രത്തിലെത്തിച്ച് ശാസ്ത്രീയമായ രീതിയിൽ നിർവീര്യമാക്കുകയാണ് ചെയ്യുക. എൻഡോസൾഫാൻ ദുരിത ബാധിതരും സമരസമിതിയും ആവശ്യപ്പെടുന്നതു പോലെ ജില്ലയിൽ നിന്ന് എൻഡോസൾഫാൻ കൊണ്ടുപോയ ശേഷമാണ് നിർവീര്യമാക്കാൻ ഉദ്ദേശിക്കുന്നത്. ഇവ പുതിയ ബാരലുകളിലേക്ക് മാറ്റുന്നതിനൊപ്പം തന്നെ ഇതിൻ്റെ കൃത്യമായ അളവും എടുക്കും.

കാൽ നൂറ്റാണ്ടോളമായി കേരള പ്ലാൻ്റേഷൻ കോർപറേഷൻ്റെ എസ്റ്റേറ്റിലെ ഗോഡൗണിൽ നിർവീര്യമാക്കാനാകാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു എൻഡോസൾഫാൻ കീടനാശിനി. മണ്ണാർക്കാടിന് പുറമേ കാസർകോട് ജില്ലയിലെ പെരിയ, രാജപുരം എസ്റ്റേറ്റുകളിലും ചീമേനി എസ്റ്റേറ്റിൽ കട്ടപിടിച്ച 10 കിലോ എൻഡോസൾഫാനുമാണ് കെട്ടിക്കിടന്നത്. കശുമാവിന് ഭീഷണിയായ തേയിലക്കൊതുകിനെ തുരത്താൻ 1985 മുതൽ പിസികെ എൻഡോസൾഫാൻ ഉപയോഗിച്ചിരുന്നു. ഇത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നുവെന്ന് കണ്ടെത്തിയതോടെ 2000ൽ നിരോധിച്ചു. ആ സമയത്ത് പിസികെ ഗോഡൗണുകളിൽ ബാക്കിയായതാണിവ.

പഴയ ഇരുമ്പ് വീപ്പകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ 2012ൽ ഹൈ ഡെൻസിറ്റി പോളിത്തീൻ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇവ നിർവീര്യമാക്കാൻ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ്റെയും (ഡിആർഡിഒ) കേരള കാർഷിക സർവകലാശാലയുടെയും സാങ്കേതിക സഹായത്തോടെ പിസികെ ശ്രമിച്ചെങ്കിലും ജനങ്ങളുടെയും എൻഡോസൾഫാൻ സമരസമിതിയുടെയും എതിർപ്പ് കാരണം സാധിച്ചില്ല. ഏറ്റവും ഒടുവിൽ ഓപ്പറേഷൻ ‘ബ്ലോസം സ്പ്രിങ്’ എന്ന പേരിൽ 2021 ഒക്ടോബറിൽ ജില്ലാഭരണകൂടം നിർവീര്യമാക്കാൻ നടപടി തുടങ്ങിയെങ്കിലും എതിർപ്പുയർന്നു.

ഇതോടെ അനിശ്ചിതത്വത്തിലായ നിർവീര്യമാക്കൽ നടപടികൾക്കു ജീവൻ വച്ചത് കഴിഞ്ഞ ജനുവരി മാസത്തിൽ എൻജിടിയുടെ ഇടപെടലിനെ തുടർന്നാണ്. കേരള–കർണാടക അതിർത്തിയായ മിഞ്ചിപദവിൽ എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്നും അത് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയാകുന്നുവെന്നും പറഞ്ഞ് ഉഡുപ്പി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ പ്രസിഡൻ്റ് ഡോ രവീന്ദ്രനാഥ് ഷാൻഭോഗ് പരാതി നൽകിയിരുന്നു.

ReadAlso:

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | heavy rain holiday declared for two districts

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് മേപ്പാടി ദുരന്തം: മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണണെന്ന് പ്രതിപക്ഷ നേതാവ്

ഐഎച്ച്ആർഡി ‍ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.എസിന്റെ മകനെ നീക്കി

ഇതു പരിഗണിക്കുമ്പോഴാണ് ഇവിടെയുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടികൾക്ക് സിപിസിബിയെ ചുമതലപ്പെടുത്തിയത്. അതിൻ്റെ ഭാഗമായി സിപിസിബി ദക്ഷിണമേഖല റീജനൽ ഡയറക്ടർ ഡോ ജെ ചന്ദ്രബാബുവിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം എൻഡോസൾഫാൻ സൂക്ഷിച്ച സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷിതത്വം വിലയിരുത്തുകയും സാംപിൾ ശേഖരിക്കുകയും ചെയ്തിരുന്നു.

Tags: ENDOSUFAN DISPOSALKASRGOD ENDOSULFAN

Latest News

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

തുരങ്കപാതയിലെ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മ്മിതം ?: മന്ത്രി ടി. സിദ്ധിഖ്; മുഖ്യമന്ത്രി ദുരന്ത നിവരണ അതോറിട്ടിയില്‍; രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

ജ്വല്ലറി പാര്‍ക്ക് വരും: ഈ വര്‍ഷം തുടങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

അമ്മയും മക്കളും തമ്മിലടിയും: രേവതിയും പത്മപ്രിയയും രാജിവെച്ചു; പിന്നാലെ ആരൊക്കെ പോകും ?

കേരള സമുദ്ര മിഷൻ 2026 ജൂലൈ 15-ന്: മാരിടൈം, ബ്ലൂ ഇക്കോണമി മേഖലകളിലെ അവസരങ്ങൾ ചർച്ച ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies