തിരുവനന്തപുരം : വേൾഡ് ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് എസ്.കെ. ഹോസ്പിറ്റലിൽ 2026 ഓഗസ്റ്റ് 1-ന് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ സൗജന്യ കരൾ സംരക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമാരായ ഡോ. ജലധരൻ, ഡോ. വിജയനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ കൺസൾട്ടേഷൻ, ഹെപ്പറ്റൈറ്റിസ് പരിശോധന, ഫൈബ്രോസ്കാൻ (FibroScan) എന്നിവ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നതാണ്.
കരൾ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഹെപ്പറ്റൈറ്റിസ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനും ഈ ക്യാമ്പ് പൊതുജനങ്ങൾക്ക് മികച്ച അവസരമാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ: 8848013491
















