കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ‘രവീന്ദ്രാ നീ എവിടെ?’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്.
അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, ഷീലു എബ്രഹാം, അപർണതി, എൻ.പി നിസ, ഇതൾ മനോജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിനായി ബി.കെ ഹരി നാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.
ഛായാഗ്രഹണം – മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, സൗണ്ട് ഡിസൈൻ – അജിത് എ ജോർജ്.
STORY HIGHLIGHT: aveendra ni evide movie motion poster released