മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ച് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു. മൂന്നാറിൽ നിന്ന് ആലുവ പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിത്തെറിച്ചത്.
ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ ഒരു വശം പൂർണ്ണമായും തകർന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല.