മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്? സ്‌ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. എന്നാല്‍ സ്‌ട്രോബെറി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അധികം ആര്‍ക്കും അറിയാന്‍ വഴിയില്ല. നോക്കാം ദിവസവും സ്‌ട്രോബെറി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച്……
അറിയാം ഗുണങ്ങള്‍
ഒന്ന്
സ്‌ട്രോബെറിയില്‍ പോളിഫെനോള്‍സ് എന്ന സംരക്ഷിത സസ്യ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ എലാജിക് ആസിഡ്, എലാജിറ്റാനിന്‍സ് എന്നിവ ടൈപ്പ് 2 പ്രമേഹത്തിന്റെ ചില പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
രണ്ട്
ചില ക്യാന്‍സറുകള്‍ തടയാന്‍ സ്‌ട്രോബെറിക്ക് കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എലാജിക് ആസിഡും എലാജിറ്റാനിന്‍സും ഉള്‍പ്പെടെയുള്ള പോളിഫെനോളുകളുടെ സംയോജനമാണ് സംരക്ഷണ ഫലമെന്ന് കരുതപ്പെടുന്നു, സ്‌ട്രോബെറി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.
മൂന്ന്
സ്‌ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ തോതില്‍ പുറത്തുവിടാന്‍ സഹായിക്കുന്നു.
നാല്
ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് നല്ലതാണ്. ഇത് സ്ട്രോബെറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്ട്രോബെറി ഗര്‍ഭകാലത്ത് കഴിക്കുന്നത് നല്ലത്.
അഞ്ച്
വാതം, സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ തടയാനും സ്ട്രോബെറി നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍, ഫൈറ്റൊകെമിക്കലുകള്‍ എന്നിവ സന്ധികളില്‍ നീരും പഴുപ്പും വരുന്നത് തടയും.