കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ ചെറിയകടവ് സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലെയും, കണ്ണമാലി സെന്റ് ആന്റണി എല്‍.പി.എസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ്, ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കടല്‍ക്ഷോഭം മൂലം ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത കുടുംബങ്ങളിലെ 220 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്. ദുരന്ത നിവാരണ പദ്ധതിയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) സംരംഭത്തിന്റെ ഭാഗമായാണ് കമ്പനി ഈ പദ്ധതി നടപ്പിലാക്കിയത്.
മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം റീജിയണല്‍ മാനേജര്‍ കെ.എസ്. വിനോദ് കുമാര്‍, സി.എസ്.ആര്‍ അസിസ്റ്റന്റ് മാനേജര്‍ ജാന്‍സണ്‍ വര്‍ഗീസ്, കുമ്പളങ്ങി ബ്രാഞ്ച് മാനേജര്‍ മാത്യു മത്തായി, തോപ്പുംപടി ബ്രാഞ്ച് മാനേജര്‍ ധന്യ അനില്‍ കുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് കണ്ടന്റ് മാനേജര്‍ പി.പത്മകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
മരിയ ഗൊരേറ്റി – ഹെഡ്മിസ്ട്രസ്, ചെറിയകടവ് സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍, ബ്രിജിറ്റ് മേരി – ഹെഡ്മിസ്ട്രസ്, കണ്ണമാലി സെന്റ് ആന്റണി എല്‍.പി. സ്‌കൂള്‍, ജോര്‍ജ് ജിനീഷ് – അദ്ധ്യാപകന്‍, സെയിന്റ് മേരീസ് എല്‍ പി സ്‌കൂള്‍ ചെല്ലാനം തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.
















