പഴങ്ങളിലും പച്ചക്കറികളിലും കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അവ ദഹനത്തെ സഹായിക്കുകയും വയറ് നിറയാന്‍ സഹായിക്കുകയും ചെയ്യും. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും അതുപോലെതന്നെ കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ സ്മൂത്തികളും ജൂസൂം തയ്യാറാക്കി കഴിക്കാറുണ്ട്. ആരോഗ്യ വിദഗ്ദർ പഴങ്ങൾ അത്പോലെ തന്നെകഴിക്കാനാണ് നിർദ്ദേശിക്കുന്നതെങ്കിലും സ്മൂത്തിയും ജൂസും പലരും ആരോഗ്യകരമായ പകരക്കാരനായാണ് കാണുന്നത്.
എന്നാൽ ഇവയിൽ ഏതാണ് ആരോഗ്യകരമായി കൂടുതൽ നല്ലതെന്ന് നോക്കാം.
സ്മൂത്തികള്‍ നാരുകള്‍ സംരക്ഷിക്കുന്നു. അതേസമയം ജ്യൂസുകള്‍ ദ്രാവകം മാത്രം വേര്‍തിരിച്ചെടുക്കുന്നു. അതുകൊണ്ട് സ്മൂത്തികള്‍ കൂടുതല്‍ ആരോഗ്യപ്രദമാണെന്ന് പറയേണ്ടിവരും.
സ്മൂത്തികളിലെ നാരുകള്‍ ദഹനത്തെ മന്ദഗതിയിലാക്കുന്നു. അവ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഇത് ഉമിനീര്‍ ഉത്തേജിപ്പിക്കുകയും ആസിഡുകളെ നിര്‍വീര്യമാക്കുകയും ചെയ്തുകൊണ്ട് പല്ലുകളെയും സംരക്ഷിക്കുന്നു.
നാരുകളില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാര വേഗത്തില്‍ രക്തത്തില്‍ പ്രവേശിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ചെയ്യുന്നു. ജ്യൂസുകള്‍ക്ക് സാധാരണയായി ഉയര്‍ന്ന സൂചിക (GI) 65നും 85നും ഇടയിലായിരിക്കും. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. സ്മൂത്തികളില്‍ സമാനമായ അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും നാരുകള്‍ ഈ പഞ്ചസാര സാവധാനത്തില്‍ പുറത്തുവിടുകയും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉപയോഗിച്ച് കൂടുതല്‍ സന്തുലിതമാക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
ജ്യൂസുകളിലാണോ സ്മൂത്തികളിലാണോ കൂടുതല്‍ ജൈവ ലഭ്യതയും പോഷക ഗുണവും ഉണ്ടാവുക. ജ്യൂസുകള്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, കരോട്ടിനോയിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ വേര്‍തിരിച്ചെടുക്കുന്നു. എന്നാല്‍ സ്മൂത്തികള്‍ നാരുകളും ആന്റി ഓക്‌സിഡന്റുകളും സംരക്ഷിക്കുന്നു. ഇത് വിശാലമായ പോഷക ലഭ്യത വാഗ്ധാനം ചെയ്യുന്നു. ഇവയ്ക്ക് പോഷക നഷ്ടം വളരെ കുറവാണ്.
കൂടുതല്‍ സമയം വയറ് നിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നതും, ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതും സ്മൂത്തികളാണ്. സ്മൂത്തികള്‍ കട്ടിയുള്ളതും, വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നതുമായ പാനീയങ്ങളാണ്. പ്രത്യേകിച്ച് അവയില്‍ പ്രോട്ടീനുകളും (തൈര്, ബട്ടര്‍, പ്രോട്ടീന്‍ പൗഡര്‍) നാരുകളും ചേരുമ്പോള്‍.
സ്മൂത്തികളിലെ നാരുകളും ചവയ്ക്കുന്ന ഘടനയും വഴി ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുകയും ഇനാമലിനെ ശുദ്ധമാക്കാനും സംരക്ഷിക്കാനും സഹായിക്കുകയും ചെയ്യും. ജ്യൂസുകള്‍ അസിഡിറ്റി ഉളളതും പലപ്പോഴും പഞ്ചസാര ഉള്ളതും ആയതിനാല്‍ പല്ലുകളുടെ ഇനാമലുകള്‍ കേടാവുകയും പല്ലില്‍ പോടുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണമായും ലഘുഭക്ഷണമായും കഴിക്കാന്‍ എപ്പോഴും അനുയോജ്യം ഫൈബര്‍ സംമ്പുഷ്ടവും തൃപ്തികരവും പോഷക സമൃദ്ധവുമായ സ്മൂത്തികള്‍ തന്നെയാണ്.