മസാലക്ക് വേണ്ട ചേരുവകൾ
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
കടുക് -1/2 ടീസ്പൂൺ
ചെറിയ ജീരകം -1/2 ടീസ്പൂൺ
സവാള -1 എണ്ണം (ചെറുതായി അരിഞ്ഞത് )
പച്ചമുളക് -2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉപ്പ് പാകത്തിന്
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് -2 എണ്ണം
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
നെയ്യ് -അൽപ്പം
തയ്യാറാക്കുന്ന വിധം
1. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുകും ജീരകവും ഇട്ട് മൂത്തു വന്ന ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഉപ്പും ചേർത്തു നന്നായി വഴറ്റുക.
2. ഇനി ഇതിലേക്ക് മഞ്ഞൾ പൊടി ചേർത്തു വഴറ്റിയതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് ചേർത്തു വഴറ്റി മല്ലിയിലയും ചേർത്തു ഇളക്കി തീ ഓഫ് ചെയ്യാം.
3. ഇനി ഉണ്ണിയപ്പ ചട്ടിയിൽ കുറച്ചു നെയ്യ് ഒന്ന് ബ്രഷ് ചെയ്ത് അതിലേക്ക് 1 ടേബിൾ സ്പൂൺ ദോശമാവ് (കുഴിയുടെ വലുപ്പമനുസരിച്ചു)ഒഴിച്ച് അതിന്റെ മുകളിൽ മസാല ഇട്ട് കൊടുക്കുക,ഈ മസാലയുടെ മുകളിലായി മസാല കാണാത്ത വിധം ദോശമാവു ഒഴിച്ച് തീ കുറച്ചു വെച്ചു അടച്ചു വെച്ചു വേവിക്കുക.
4. രണ്ട് മിനുട്ടിനു ശേഷം മറിച്ചിട്ട് മറ്റേ ഭാഗവും വേവിച്ചു എടുക്കാം.
മസാല ബൈറ്റ്സ് റെഡി..മസാല ദോശ കഴിക്കുന്നത് പോലെ ചട്ടിനിക്കൊപ്പം സെർവ് ചെയ്യാം.
















