ചൈനീസ് സ്‌മാർട്ട്‌ഫോൺ കമ്പനിയായ വിവോ പുതിയ സ്‌മാർട്ട്‌ഫോണായ വിവോ ടി4 ലൈറ്റ് 5ജി പുറത്തിറക്കി. 50 എംപി ഡ്യുവൽ റിയർ ക്യാമറ, 5 എംപി സെൽഫി ക്യാമറ, 6000mAh ബാറ്ററി, 6nm ഒക്‌ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, IP64 റേറ്റിങ്, SGS 5-സ്റ്റാർ ആന്‍റി-ഫാൾ പ്രൊട്ടക്ഷൻ, MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷൻ എന്നിങ്ങനെ നിരവധി ഫീച്ചറുകളോടെയാണ് പുതിയ ഫോൺ പുറത്തിറക്കിയത്.
ഈ ലൈനപ്പിലെ പ്രീമിയം സ്‌മാർട്ട്‌ഫോണായ വിവോ ടി4 അൾട്ര ജൂൺ 11നാണ് പുറത്തിറക്കിയത്. വിവോ ടി4 അൾട്ര 5ജി, വിവോ ടി4 5ജി, ടി4എക്‌സ് 5ജി എന്നീ വേരിയന്‍റുകൾക്കൊപ്പം വിവോ ടി4 ലൈറ്റ് ഇന്ത്യയിൽ വിൽക്കും.
വിവോ ടി4 ലൈറ്റ് 5ജിയുടെ 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 9,999 രൂപയാണ്. അതേസമയം, 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 10,999 രൂപയും, 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 12,999 രൂപയുമാണ്. ജൂലൈ 2 മുതലായിരിക്കും പുതിയ ഫോൺ വിൽപ്പനയ്‌ക്കെത്തുക. ഫ്ലിപ്‌കാർട്ട്, വിവോ ഇന്ത്യയുടെ ഇ-സ്റ്റോർ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയായിരിക്കും വിൽക്കുക. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് വിവോ ടി4 ലൈറ്റ് 5ജി ലഭ്യമാവുക.