രണ്ട് സവോള നല്ല കനം കുറച്ചു കട്ട് ചെയ്ത് കൈ വെച്ചിട്ട് നന്നായിട്ട് മിക്സ് ചെയ്ത് വേർപെടുത്തിയെടുക്കുക
ഇനി ഇതിലേക്ക് ഒരു ബീറ്റ്റൂട്ടിന്റെ പകുതി ഗ്രേറ്റ് ചെയ്തതും രണ്ടോ മൂന്നോ പച്ചമുളക് ചെറുതായി വട്ടത്തിൽ കനം കുറച്ച് അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ചേർക്കുക പാകത്തിന് ഉപ്പും ചേർക്കുക
ഇനി ഇതെല്ലാം കൂടെ കൈ വെച്ചിട്ട് നല്ലപോലെ തിരുമ്മി കുഴച്ചെടുക്കുക കുറച്ച് സമയം നന്നായി തിരുമ്മി എടുക്കുമ്പോഴാണ് ഇത് നല്ല ടേസ്റ്റ് ഉണ്ടാവുക
ഇതിലേക്ക് കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതും കൂടി ചേർത്തു നല്ലപോലെ മിക്സ് ചെയ്യുക പുളി നല്ല ഇഷ്ടമുള്ള ആൾക്കാർ ആണെങ്കിൽ വിനാഗിരി രണ്ട് ടേബിൾ സ്പൂൺ വരെ ചേർത്തു കൊടുക്കാം ചോറിന്റെ കൂടെയാണെങ്കിലും ചപ്പാത്തിയുടെ കൂടെയാണെങ്കിലും നല്ല ടേസ്റ്റ് ആണ് ഉണ്ടാക്കി നോക്കണേ
















