വേര് ,ഇല എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും , കടുത്ത വയറുവേദന,അപസ്മാരം, ഉറക്കക്കുറവ് , മാനസിക വിഭ്രാന്തി,ചുഴലിരോഗം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് സർപ്പഗന്ധിക്കുണ്ട് .കൂടാതെ പാമ്പ് , പ്രാണി ,എലി ,എട്ടുകാലി ,തേൾ ,പഴുതാര മുതലായ ജീവികൾ കടിച്ചതു മൂലമുണ്ടകുന്ന വിഷവികാരങ്ങൾ ശമിപ്പിക്കാനുള്ള കഴിവും സർപ്പഗന്ധിക്കുണ്ട്.മുറിവ് ,വിരശല്യം ,വിട്ടുമാറാത്ത പനി എന്നിവയ്ക്കും നല്ലതാണ് .പുരുഷന്മാരിലെ ശീഘ്രസ്‌ഖലനത്തിന് ഉപയോഗപ്രദമാണ് .
കഫം ,വാതം ,കുടൽരോഗങ്ങൾ ,ഞരമ്പ് വലിവ് എന്നിവയ്ക്കും നല്ലതാണ് .ദഹനക്കേട് ,വിശപ്പില്ലായ്മ എന്നിവയ്ക്കും നല്ലതാണ് .സർപ്പഗന്ധിയുടെ വേരും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ ഉണങ്ങാത്ത മുറിവുകൾ വേഗം സുഖപ്പെടുന്നു . കൂടാതെ പാമ്പ് , പ്രാണി ,എലി ,എട്ടുകാലി ,തേൾ ,പഴുതാര മുതലായ ജീവികൾ കടിച്ചതു മൂലമുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കുന്നതിന് ഇത് മുറിപ്പാടിൽ പുരട്ടുന്നതും നല്ലതാണ്
















