ഒന്നര മീറ്റർ ഉയരത്തിൽ വരെ പടർന്നു വളരുന്ന ഒരു ഔഷധസസ്യമാണ് അമുക്കരം .ഇന്ത്യയിലെമ്പാടും വരണ്ട പ്രദേശങ്ങളിൽ അമുക്കരം കാണപ്പെടുന്നു .കുതിരയുടെ (അശ്വം ) മൂത്രത്തിന്റെ മണമാണ് ഈ സസ്യത്തിനുള്ളത് .അതിനാൽ സംസ്‌കൃതത്തിൽ അശ്വഗന്ധ എന്ന പേരിൽ അറിയപ്പെടുന്നു .ആയുർവേദത്തിലെ വാതഹരൗഷധവും വാജീകരണൌഷധവുമാണ് അമുക്കുരം.അമുക്കുരത്തിന്റെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്.ശരീരത്തിന് ഓജസും പുഷ്ടിയും നൽകും .ഉദ്ധാരണശേഷിക്കുറവ് .ശീഘ്രസ്‌ഖലനം ,സ്വപ്നസ്കലനം ,ശുക്ലക്ഷയം ,മാനസികാസ്വാസ്ഥ്യം ,ഉറക്കക്കുറവ് എന്നിവയ്‌ക്കെല്ലാം അമുക്കുരം ഔഷധമാണ് .വാതരോഗങ്ങൾ ,ക്ഷയരോഗം എന്നിവയ്ക്കും നല്ലതാണ് .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും .
നേത്രരോഗങ്ങൾ ,വെള്ളപോക്ക് ,മലബന്ധം ,പ്രധിരോധശേഷിക്കുറവ് .രക്തസമ്മർദം എന്നിവയ്ക്കും നല്ലതാണ് .കഫം ,പനി ,വിഷം ,വ്രണം ,വെള്ളപ്പാണ്ട് ,ചർമ്മരോഗങ്ങൾ ,ആമവാതം ,ശരീരമാസകലമുള്ള വേദന ,നീര് ,ക്ഷതം ,ചുമ ,ശ്വാസംമുട്ട് എന്നിവയെ ശമിപ്പിക്കുകയും സപ്തധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ചെയ്യും .അമുക്കുരം പലതവണ പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് പാലിൽ തിളപ്പിച്ച് കഴിക്കുന്നത് ഉദ്ധാരണശേഷിക്കുറവ് .ശീഘ്രസ്‌ഖലനം ,സ്വപ്നസ്കലനം ,ശുക്ലക്ഷയം ,മാനസികാസ്വാസ്ഥ്യം ,ഉറക്കക്കുറവ് എന്നിവയ്‌ക്കെല്ലാം നല്ലതാണ് .അമുക്കുരം പൊടിച്ചത് നെയ്യിൽ ചേർത്ത് കഴിക്കുന്നത് ദഹനശക്തി വർധിപ്പിക്കുന്നതിനും ശരീരം പുഷ്ടിപ്പെടുത്തുന്നതിനും നല്ലതാണ് .അമുക്കുരം കടുകെണ്ണയിൽ വറത്തു പൊടിച്ച് കഴിച്ചാൽ മെലിഞ്ഞ സ്ത്രീകൾ തടിക്കും .
















