പാന്‍കേക്ക് ഉണ്ടാക്കാൻ എളുപ്പവും രുചികരവുമാണ്! കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇത്. ഇതാ ഒരു എളുപ്പത്തിലുള്ള പാന്‍കേക്ക് റെസിപ്പി:
ചേരുവകൾ
2 മുട്ട
1 കപ്പ് റിഫൈൻഡ് മാവ്
1/2 ടീസ്പൂൺ വാനില എസ്സെൻസ്
1 ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിൽ
1/2 കപ്പ് പാൽ
3 ടേബിൾസ്പൂൺ പഞ്ചസാര
1/2 വാഴപ്പഴം
1/4 ടീസ്പൂൺ ഉപ്പ്
തയാറാക്കുന്നവിധം
1 മുട്ട നന്നായി പതപ്പിച്ചെടുക്കാം.
ഒരു പാത്രത്തിൽ, രണ്ട് മുട്ടകൾ പൊട്ടിക്കുക. ഉപ്പും 1 ടേബിൾസ്പൂൺ പഞ്ചസാരയും ചേർക്കുക. ചേരുവകൾ ഒരുമിച്ച് ചേർക്കാൻ നന്നായി പതപ്പിച്ചെടുക്കാം.
പാൻകേക്ക് ബാറ്റർ ഉണ്ടാക്കുക
പാൽ, മൈദ മാവ്, വാനില എസ്സെൻസ് പഴവും എന്നിവ മിക്സിയിൽ ചേർത്ത് യോജിപ്പിച്ച്് ബാറ്റർ ഉണ്ടാക്കാം.
ഒരു പാനിൽ 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് തീയിൽ വയ്ക്കുക.1 ടേബിൾസ്പൂൺ വെള്ളം ചേർത്ത് മിക്സ് ചെയ്യുക. പഞ്ചസാര നന്നായി ഉരുക്കിയെടുക്കാം.അതിന് മുകളിൽ വാഴപ്പഴം നേർത്തതായി മുറിച്ച് പാനിൽ വയ്ക്കുക. ഏകദേശം 1 ടേബിൾസ്പൂൺ എണ്ണയും ഒഴിക്കുക.
പാനിലേക്ക് ചെറിയ തവിയിൽ മാവ് ഒഴിച്ച് വാഴപ്പഴ കഷ്ണങ്ങൾ മൂടുന്ന തരത്തിൽ ഒഴിക്കണം. ഒരു വശം വെന്ത് തവിട്ട് നിറമാകുമ്പോൾ, മറുവശത്തേക്ക് മറിച്ചിട്ട് വേവിക്കുക. ബാക്കിയുള്ള ബാറ്റർ ഉപയോഗിച്ച് അത്തരം കൂടുതൽ പാൻകേക്കുകൾ ഉണ്ടാക്കാം. കാരാമൽ സോസ്, മേപ്പിൾ സിറപ്പ്, നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങൾ എന്നിവ ഉപയോഗിച്ച് വിളമ്പാം.