തൊട്ടാവാടി തണുപ്പുള്ളതും കയ്പ്പ് കഷായ രസത്തോടു കൂടിയതുമാണ് .കഫത്തെയും,
പിത്തത്തേയും ശമിപ്പിക്കുന്നു .രക്തശ്രാവം ,വയറിളക്കം ,ഗൈനക്കോളജിക്കൽ പ്രശ്‌നങ്ങൾ എന്നിവയ്ക്കും നല്ലതാണ് .മൂലക്കുരു ,പനി, ആസ്മ,അലർജി, ശ്വാസതടസ്സം എന്നിവയ്ക്കും നല്ലതാണ് .രക്തശുദ്ധി ,പ്രമേഹം ,ശരീരം പുകച്ചിൽ എന്നിവയ്ക്കും നല്ലതാണ് .വിഷത്തെ പ്രതിരോധിക്കും .മുഴകളെയും വീക്കങ്ങളെയും ശമിപ്പിക്കും .മൂത്രാശയ രോഗങ്ങൾ,ത്വക്ക് രോഗങ്ങൾ ,വ്രണങ്ങൾ ,വെള്ളപ്പാണ്ട് പൊങ്ങൻ പനി ,ഫിസ്റ്റുല ,ചെങ്കണ്ണ് ,എന്നിവയ്ക്കും നല്ലതാണ് .സന്ധിവാതത്തിനും സന്ധിവേദനകൾക്കും ശരീരക്ഷത്തിനും നല്ലതാണ് .ആയുർവേദ ചികിൽത്സയിൽ മുറിവുകൾ ചികിൽത്സിക്കാൻ തൊട്ടാവാടി മരുന്നായി ഉപയോഗിക്കാറുണ്ട് .
തൊട്ടാവാടിയുടെ കയ്പ്പ് രുചി മുറിവിലെ അമിതമായ ഈർപ്പത്തെ വലിച്ചെടുക്കുകയും കഷായ രസം മുറിവുകൾ വേഗം ഉണങ്ങുവാൻ സഹായിക്കുകയും ചെയ്യുന്നു .തൊട്ടാവാടി അരച്ച് മുറിവുകളിൽ പുരട്ടുന്നത് രക്തശ്രാവം തടയാൻ ഏറെ സഹായിക്കുന്നു പ്രമേഹരോഗ ശമനത്തിനും മൂലക്കുരുവിനും പാർശ്വഫലങ്ങളില്ലാത്ത ഒരു പ്രതിവിധിയാണ് തൊട്ടാവാടി .തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ പ്രമേഹത്തിനും മൂലക്കുരുവിനും ശമനമുണ്ടാകും .
















