ആനച്ചുവടി ശരീരതാപത്തെ നിയന്ത്രിക്കുന്നതും ചുമ ,ഹൃദ്രോഗം എന്നിവയ്ക്ക് പരിഹാരവുമാണ് .ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗങ്ങൾ തടയുകയും ചെയുന്നു .ഇത് ദഹനപ്രക്രിയ സുഗമമാക്കുകയും അസിഡിറ്റി ,ഗ്യാസ് എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു .പലതരം ആമാശയരോഗങ്ങളെ ശമിപ്പിക്കാനും ആനച്ചുവടിക്ക് കഴിയും .ആനച്ചുവടിക്ക് ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളാനുള്ള കഴിവുണ്ട് .ആനച്ചുവടിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാനും സഹായിക്കുന്നു.
പ്രമേഹം ,കൊളസ്‌ട്രോൾ എന്നിവയെ നിയന്ത്രണ വിധേയമാക്കാനും മൂത്രാശയരോഗങ്ങളെ ഇല്ലാതാക്കാനും ഇതിലെ ഔഷധമൂല്യങ്ങൾക്ക് കഴിയും .ആർത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക മാനസീക മുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ആനച്ചുവടിക്ക് കഴിയും .പനി ,ചുമ ,വയറിളക്കം ,വയറുകടി ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ ,വായ്പ്പുണ്ണ് ,ചെങ്കണ്ണ് എന്നിവയ്ക്കും നല്ലതാണ് .ക്ഷതം ,വീക്കം ,മഞ്ഞപ്പിത്തം ,വിഷാദരോഗം ,മൂലക്കുരു എന്നിവയ്ക്കും നല്ലതാണ് .കൂടാതെ താരൻ ,മുടികൊഴിച്ചിൽ,നടുവേദന ,ഉളുക്ക് ,മുട്ടുവേദന ,മന്ത് ,ആണിരോഗം ,കുഴിനഖം എന്നിവയ്ക്കും നല്ലതാണ് .
ഈ സസ്യം ഭക്ഷ്യയോഗ്യമാണ്. നാട്ടിൻപുറങ്ങളിൽ ആനച്ചുവടി ഉപയോഗിച്ച് അട ,ഓംലെറ്റ് ,അരിയുണ്ട തുടങ്ങിയ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട് .മരുന്നു കഞ്ഞിയിലും ഒരു ഘടകമായി ആനച്ചുവടി ഉപയോഗിക്കാറുണ്ട് .കേരളത്തിൽ മൂലക്കുരുവിനുള്ള മരുന്നായിട്ടാണ് ആനച്ചുവടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് .മൂലക്കുരുവും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദന ,ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാൻ ആനച്ചുവടിക്ക് സാധിക്കും .ആനച്ചുവടി സമൂലം ഇടിച്ചു പിഴിഞ്ഞ നീരും താറാവിൻ മുട്ടയുംചേർത്ത് എള്ളണ്ണയിൽ തയാറാക്കുന്ന ഓംലെറ്റ് മൂലക്കുരുവിന് വിശേഷപ്പെട്ട ഔഷധമായി നാട്ടിൻപുറങ്ങളിൽ ഉപയോഗിക്കുന്നു.
















