25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന ഔഷധ ഗുണമുള്ള വൃക്ഷമാണ് അമ്പഴം.അണ്ഡാകൃതിയിൽ ഉള്ള ഇവയുടെ പഴം പച്ച നിറവും, പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറവും ആയിരിക്കും .അമ്പഴത്തിന്റെ ഫലമാണ് അമ്പഴങ്ങ, ഇതിൽ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴങ്ങ ഭക്ഷ്യയോഗ്യമാണ് .ഇവയുടെ ഇളം കായ്‌കൾ അച്ചാറിടാൻ ഉപയോഗിക്കുന്നു .അച്ചാറുകളിൽ ഏറ്റവും മികച്ചതാണ് അമ്പഴങ്ങ അച്ചാർ .കൂടാതെ കറികൾ ,ചമ്മന്തി എന്നിവ ഉണ്ടാക്കാനും അമ്പഴങ്ങ ഉപയോഗിക്കുന്നു .വിവിധ കറികളിലും പച്ച മാങ്ങാക്ക് പകരമായും അമ്പഴങ്ങ ഉപയോഗിക്കാവുന്നതാണ് .ഇലയും തൊലിയും സുഗന്ധദ്രവ്യങ്ങളാണ് .വീടുകളിൽ പുകയ്‌ക്കാൻ ഉപയോഗിക്കാറുണ്ട് .
അത്തം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് അമ്പഴം .ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിക്കുന്നത് 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാണ് .ഈ നക്ഷത്രങ്ങൾക്ക് ഒരോന്നിന്നും വൃക്ഷം,മൃഗം, പക്ഷി, ദേവത, ഗണം, യോനി, ഭൂതം, എന്നിവ ജ്യോതിശാസ്ത്ര പ്രകാരം പറഞ്ഞിട്ടുണ്ട് . അവരവരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയെയും ഉപദ്രവിക്കാതെ രക്ഷിക്കുകയും .വൃക്ഷത്തെ മുറിക്കാതെയോ നശിപ്പിക്കാതെയോ നട്ടുവളർത്തുകയും. നക്ഷത്രങ്ങളുടെ ദേവതയേയും ഭൂതത്തേയും എല്ലാ ദിവസവും മനസ്സുകൊണ്ട് ആരാധിക്കുകയും ചെയ്താൽ ആയുസ്സും ഐശ്വര്യവും സമ്പത്തും വർദ്ധിക്കും എന്നാണ് വിശ്വാസം .
അമ്പഴത്തിന്റെ വേര് ,തൊലി ,ഇല ,പഴം ,പശ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .ആയുർവേദത്തിൽ വിശപ്പില്ലായ്‌മ ,ദഹനക്കേട് ,ഓക്കാനം ,വയറിളക്കം .വയറുകടി ,ചുമ ,പനി ,ചെവിവേദന ,വായ്പ്പുണ്ണ് തുടങ്ങിയ നിരവധി രോഗങ്ങൾക്ക് അമ്പഴം ഔഷധമായി ഉപയോഗിക്കുന്നു . അമ്പഴത്തിന്റെ ഇലയുടെ നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന , ചെവി പഴുപ്പ്, ചെവി ഒലിപ്പ് എന്നിവ മാറാൻ നല്ലതാണ് .