മരുന്നിന് വേണ്ടിയും നമ്മുടെ സുരക്ഷിതത്വത്തിനു വേണ്ടിയും വീട്ടിൽ നട്ടുവളർത്താൻ പറ്റിയ ഒരു ചെടിയാണ് അയ്യപ്പന.ഈ ചെടി നിൽക്കുന്നതിന് സമീപം പാമ്പ് വരില്ല .ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നു .ചെടിയുടെ നീരും, ഇലയരച്ചും മുറിവുകൾ ഉണങ്ങാനും അണുബാധ ഏൽക്കാതിരിക്കാനും ഉപയോഗിച്ചു വരുന്നു .കൂടാതെ രക്തം വരുന്ന മൂലക്കുരു, തേനീച്ച , കടന്നൽ ,പഴുതാര ,ചിലന്തി,മൃഗങ്ങൾ മുതലായവയുടെ കടി മൂലമുണ്ടാകുന്ന വിഷ ചികിൽത്സയിലും ഈ സസ്യം ഉപയോഗിക്കുന്നു .ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെടുമ്പോഴും ഈ സസ്യം ഉപയോഗിക്കാറുണ്ട്.
കൂടാതെ .പ്രമേഹ രോഗികളുടെ ഉണങ്ങാൻ താമസിക്കുന്ന മുറിവുകൾ , വായ്പുണ്ണ് ,എന്നിവയ്ക്കും നല്ലതാണ് .പനി ,ചുമ ,ആസ്മ ,ത്വക്ക് രോഗങ്ങൾ ,മൂക്കിൽ കൂടിയുള്ള രക്തസ്രാവം,രക്തം ഛർദ്ദിക്കുക .രക്തം ചുമച്ചു തുപ്പുക ,മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക ,ആർത്തവവേദന,ശരീരക്ഷീണം എന്നിവയ്ക്കും നല്ലതാണ് .
മൂലക്കുരുവിന് ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഈ സസ്യം .ഇതിന്റെ 7 ഇലകൾ ദിവസവും രാവിലെ വെറുംവയറ്റിൽ ഒരാഴ്ച്ച കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും .
















