കുട്ടികളിലെ അപസ്മാരം ,കോച്ചിവലി, ശ്വാസംമുട്ടൽ , ചുമ ,പനി ,വയറിളക്കം, വയറുവേദന എന്നിവക്കെല്ലാം അരൂത പല രീതിയിൽ ഔഷധമായി ഉപയോഗപ്പെടുത്തുന്നു .കുട്ടികൾക്കു മാത്രമല്ല മുതിർന്നവരുടെയും പല തരം രോഗങ്ങൾക്കും അരൂതയുടെ ഉപയോഗം ഫലപ്രദമാണ് .ഈ സസ്യത്തിന് അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള കഴിവുണ്ട്.അരൂത ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കും അപസ്മാരം വരില്ലത്രെ . കാരണം അപസ്മാരം വന്ന് വീഴാൻ തുടങ്ങുമ്പോൾ അരുത് വീഴരുത് എന്നു പറയുമത്രെ. ഈ സസ്യം . ഇങ്ങനെ അരുത് എന്നുള്ളതിനാൽ അരൂത എന്ന പേര് വന്നെതെന്നാണ് വിശ്വാസം . സ്ത്രീകൾ ആർത്തവ സമയത്തു ഈ ചെടിയുടെ അടുത്ത് പോകരുതെന്നും അങ്ങനെ പോയാൽ ചെടി ഉണങ്ങി നശിച്ചു പോകും എന്നും ഒരു വിശ്വാസമുണ്ട് .അരൂത ഉണക്കി ഏലസ്സിൽ നിറച്ച് കുട്ടികളുടെ അരയിൽ കെട്ടിയാൽ അവർക്ക് പ്രേതബാധ ഉണ്ടാകുകയില്ല എന്നൊരു വിശ്വാസവും ഉണ്ട് .അരൂത നട്ടു വളർത്തിയിട്ടുള്ള വീടുകളിൽ ഉള്ള കുട്ടികൾക്ക് ഗൃഹ പീഡയോ ബാല പീഡയോ ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്.
ഈ സസ്യത്തിന് അത്ഭുത സിദ്ധിയുള്ളതുകൊണ്ട് ഈ ചെടി നിൽക്കുന്നതിനു സമീപം പാമ്പുകൾ വരികയില്ല .നെഗറ്റീവ് എനർജിയെ അകറ്റാൻ പലരും അരൂതയുടെ ഇലകൾ തലയിണയുടെ അടിയിൽ വയ്ക്കുന്ന പതിവുമുണ്ട് .കുട്ടികളുടെ അപസ്‌മാരം ,കോച്ചിവലി ,കഫക്കെട്ട് ,പനി എന്നിവയ്ജ്ക്ക് അരുത നീര് കൊടുക്കുന്നത് നല്ലതാണ് .കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിന് അരുതയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി കൊള്ളിക്കുകയോ അരൂതയില ഉണക്കി കത്തിച്ച പുക കൊള്ളിക്കുകയോ ചെയ്യുന്നത് നല്ലതാണ് .അരുതയില ഞെരുടി മണപ്പിക്കുകയും ശരീരത്തിൽ വച്ചുകെട്ടുകയും ചെയ്യുന്നത് കുട്ടികളിലെ അപസ്മാരത്തിന് നല്ലതാണ് .
















