വെറും അഞ്ചു മിനിറ്റു കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ചിയ സീഡ് പുഡ്ഡിങ്. ചിയ വിത്തുകൾ പൊതുവെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. ഈ വിത്തുകൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. നിമിഷ നേരം കൊണ്ട് തയ്യാറാക്കാം ഈ സൂപ്പർ ചിയ സീഡ് പുഡ്ഡിങ്.
ചേരുവകൾ
- ചിയ സീഡ്‌സ് – 8 ടേബിൾസ്പൂൺ
- പാൽ – 2 1/2 കപ്പ്
- തേൻ – 2 ടേബിൾസ്പൂൺ
- മാങ്ങയുടെ പൾപ്പ് – 1 കപ്പ്
- ഡ്രാഗൺ ഫ്രൂട്ട് പൾപ്പ് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ചിയ സീഡ്‌സ്, പാൽ, തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ രാത്രിമുഴുവൻ വയ്ക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ചിയ സീഡ്‌സ് മിശ്രിതം ഇട്ടുനൽക്കുക. അതിന് മുകളിലായി മാങ്ങയുടെ പൾപ്പും കുറച്ച് ഒഴിച്ചുകൊടുക്കുക. വീണ്ടും മുകളിൽ ഒരു ലെയർ ചിയ സീഡ് മിശ്രിതവും അതിന്റെ മുകളിൽ ഒരു ലെയർ മാങ്ങാ പൾപ്പും ഒഴിച്ച് ലയറാക്കി എടുക്കുക.
STORY HIGHLIGHT: chia seed pudding
















