വിമാനത്താവളങ്ങളിൽ ഡിജിസിഎ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ ന്യൂനതകൾ സമയബന്ധിതമായി പരിഹരിക്കുന്നില്ല. പ്രശ്നങ്ങൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തുന്നില്ല. സീറ്റുകൾക്കടിയിൽ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല. ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങൾ ഉപയോഗശൂന്യമെന്നും വ്യോമയാന മന്ത്രാലയത്തിന്റെ കണ്ടെത്തൽ.
ഒരു വിമാനത്താവളത്തിലെ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിംഗ് മാഞ്ഞ നിലയിൽ കണ്ടെത്തി.
വിമാനത്താവളത്തിന് സമീപത്തെ പുതിയ നിർമിതികൾ പരിശോധിച്ചിട്ടില്ലെന്നും കണ്ടെത്തൽ. ന്യൂനതകൾ ഒരാഴ്ചക്കകം പരിഹരിക്കാൻ നിർദേശം നൽകി. ഡിജിസിഎ ജോയിന്റ് ഡയറക്ട്രറിന്റെ നേതൃത്വത്തിൽ രണ്ട് ടീമുകളായാണ് പരിശോധന നടത്തിയത്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലും പരിശോധന നടത്തി. അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെയാണ് ഡിജിസിഎ പരിശോധന കർശനമാക്കിയത്. ജൂൺ 19ന് ശേഷമാണ് പരിശോധന നടത്തിയത്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി കടുപ്പിക്കാനാണ് ഡിജിസിഎയുടെ തീരുമാനം.
STORY HIGHLIGHT : dgca-inspection-finds-serious-shortcomings-at-airports