കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു ദോശ ഉണ്ടാക്കിയാലോ? ബീറ്റ്റൂട്ട് കൊണ്ടൊരു ഹെല്‍ത്തി ദോശ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- അരി -2 കപ്പ്
- ഉഴുന്ന് -1/2 കപ്പ്
- ഉലുവ -1/2 സ്പൂൺ
- ബീറ്റ്റൂട്ട് -1 കപ്പ്
- ഉപ്പ് -1 സ്പൂൺ
- നെയ്യ് -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും അരയ്ക്കുന്നതിന്റെ കൂടെത്തന്നെ ബീറ്റ്റൂട്ട് കൂടി ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. മാവ് നന്നായിട്ട് അരച്ചെടുത്തതിനുശേഷം ഇത് നന്നായിട്ട് ഉപ്പും ചേർത്ത് ഒന്ന് കലക്കി വയ്ക്കുക . എട്ട് മണിക്കൂർ മാവ് പൊങ്ങാൻ ആയിട്ട് വെച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് തടവുക. തുടര്‍ന്ന് മാവ് ഒഴിച്ച് പരത്തിയതിനുശേഷം അതിനുള്ളിലും കുറച്ച് നെയ്യ് തടവി ദോശ ചുട്ടെടുക്കുക. ഹെൽത്തിയും രുചികരവുമായിട്ടുള്ള ദോശ റെഡി.