പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. വില വർധന ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും. മിൽമ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാർ മേഖലാ യൂണിയൻ 28 ന് യോഗം ചേർന്ന് വില വർധനവ് ശിപാർശ ചെയ്യും.
അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് മിൽമ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെയാണ് മിൽമ ഭരണ സമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരിക്കുന്നത്.
2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്.