നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാൻ ഇനി ഗോതമ്പുപൊടി മതി. ഗോതമ്പ് പൊടി കൊണ്ട് രുചികരമായ ഇടിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് മാവ് – 2 കപ്പ്
- തിളച്ച വെള്ളം – 2 ഗ്ലാസ്
- ഉപ്പ് – 1/2 സ്പൂൺ
- നെയ്യ് – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഗോതമ്പുമാവിലേക്ക് തിളച്ച വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും കുറച്ചു നെയ്യും ചേർത്തു കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം പാകത്തിനായി കുഴഞ്ഞു കഴിയുമ്പോൾ മാവ് സേവ നാഴിയിലേക്ക് നിറച്ചു കൊടുത്ത് സാധാരണ ഇടിയപ്പം ഉണ്ടാക്കുന്നത് പോലെ ഇഡലി പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.