നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ ട്രോളി കെ.ടി. ജലീൽ എംഎൽഎ. ഇസ്രായേലിന്റെ പെരുപ്പിച്ച് പറയുന്ന ശക്തി പോലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ശക്തി. ഉള്ളിലേക്ക് ചെന്നാല്‍ വെറും പൊള്ളയാണെന്നും എംഎൽഎ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. സംബന്ധത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വേളിയാണ് എന്ന പേരിൽ പങ്കുവെച്ച കുറിപ്പിൽ യുഡിഎഫിനും മുസ്ലിം ലീഗിനുമെതിരെ അതിരൂക്ഷ വിമർശനമാണ് കെ.ടി. ജലീൽ ഉന്നയിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സംബന്ധത്തെക്കാൾ എന്തുകൊണ്ടും നല്ലത് വേളിയാണ്!
ജമാഅത്തെ ഇസ്ലാമി പഠിച്ച പണി പതിനെട്ടും നോക്കിയതാണ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കാൻ.
ആർ.എസ്.എസും ജമാത്തത്ത ഇസ്ലാമിയും ഒരുമിച്ചാണ് ചാരിറ്റി മാഫിയാ തലവന് വേണ്ടി രംഗത്തിറങ്ങിയത്. ഒരു ചുക്കും നടന്നില്ല. ഇസ്രായേലിൻ്റെ പെരുപ്പിച്ച് പറയുന്ന ശക്തി പോലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ശക്തി. ഉള്ളിലേക്ക് ചെന്നാൽ വെറും പൊള്ളയാണ്. വൈകാതെ യു.ഡി.എഫിനും അത് ബോദ്ധ്യമാകും.
മുസ്ലിം കുടുംബ ഗ്രൂപ്പുകളിൽ പോലും ജമാഅത്തെ ഇസ്ലാമിക്കാരും ലീഗിലെ ചില വിവരദോഷികളും കുത്തി നിറക്കുന്ന വർഗീയ വിഷം സമാനതകൾ ഇല്ലാത്തതാണ്. ഇത്രയും വിഷലിപ്തമായ ചിന്ത ജമാഅത്തെ ഇസ്ലാമിയെപ്പോലെ മറ്റൊരു മുസ്ലിം സംഘടനയിലും കാണാനാവില്ല. മീഡിയ വണ്ണിനെയും മാധ്യമത്തെയും കൂടെ നിർത്താൻ വെൽഫെയർ പാർട്ടിയെ സഖ്യകക്ഷിയാക്കിയാൽ സാധിക്കുമെന്നാണ് UDF-ൻ്റെ വിചാരം.
പുലി വരാൻ ‘യാസീൻ’ (ഖുർആനിലെ ഒരദ്ധ്യായം) ഓതിയ (പാരായണം ചെയ്യുക) ‘കുട്ടി’, ‘ഖത്തം’ (ഖുർആൻ മുഴുവൻ) ഓതിയിട്ടും പുലി പോയില്ലെന്ന ഒരു ചൊല്ലുണ്ട്. UDF-ൻ്റെ സ്ഥിതിയും ഭിന്നമാവില്ല. Wait and See
content highlight: K T Jaleel MLA facebook post
















