Kerala

വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസിക്കെതിരെ കേസെടുത്തു

നെയ്യാറ്റിൻകരയിൽ വീട്ടമ്മക്ക് നേരെ കൊലപാതക ശ്രമം. പെരുങ്കിട വിള സ്വദേശി വത്സല (59)യെ അയൽവാസി ഷിബുവാണ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വത്സല ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസി ഷിബുവിനെതിരെ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം.

സ്ഥിരം മദ്യപാനിയായ ഇയാള്‍ നാളുകളായി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇന്നലെയും മദ്യപിച്ചെത്തിയ ആള്‍ വീട്ടിലെത്തി വലിയ രീതിയിൽ ബഹളമുണ്ടാക്കി. നാട്ടുകാരെയും ചീത്ത വിളിക്കാനാരംഭിച്ചു.

ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കല്ലെടുത്ത് വത്സലയെ ആക്രമിച്ചത്. വത്സലയെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വത്സലയുടെ ബന്ധുക്കളുടെ പരാതിയിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷിബു ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

Latest News