മദ്യം സോഡ, വെളളം, ശീതള പാനീയം എന്നിവയിലൊക്കെ മിക്‌സ് ചെയതാണ് പലരും കുടിക്കാറുള്ളത്. എന്നാല്‍ ചില പാനീയങ്ങളില്‍ മിക്‌സ് ചെയ്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.
സാധാരണ ഗതിയില്‍ പലരും സോഡയില്‍ മിക്‌സ് ചെയ്താണ് മദ്യം കഴിക്കാറുള്ളത്. എന്നാല്‍ സോഡ കാര്‍ബണേറ്റഡ് ആണ്. ഇതില്‍ ഉയര്‍ന്ന ഫ്രക്ടോസ്, കഫീന്‍, ഫോസ്‌ഫോറിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. സോഡയുടെ അമിതമായ ഉപയോഗം ശരീരഭാരം കൂടാനും പ്രമേഹം ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു.
സോഡകളില്‍ മാത്രമല്ല കാര്‍ബണേറ്റഡ് പാനീയങ്ങളിലും ശീതളപാനിയങ്ങളിലുമെല്ലാം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. സോഡ പോലെ തന്നെ ശീതള പാനീയങ്ങള്‍ കുടിക്കുന്നതും വളരെ അപകടകരമാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇത് കാരണമാകുന്നു.
മാത്രമല്ല ഫാറ്റി ലിവര്‍ ഉണ്ടാകാനുളള സാധ്യതയും വര്‍ധിപ്പിക്കുന്നു. നമ്മുടെ സംസ്‌കാരത്തിനും ഒത്തുകൂടലിനും മദ്യത്തിന് വലിയ റോളുണ്ട്. മദ്യം കരളിന് അപകടമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും മദ്യപാന ശീലത്തില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കാന്‍ ഇതുവരെ ഒന്നിനും കഴിഞ്ഞിട്ടില്ല. മദ്യം കരളിനെ മാത്രമല്ല സകല അവയവങ്ങളെയും ബാധിക്കും. എല്ലിനെയും പല്ലിനെയും പേശിയേയും മുടിയേയും വരെ അത് ദോഷകരമായി ബാധിക്കും.
content highlight: Alcohol Drinking