കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സെൻസർ ബോർഡിനോട് കോടതി വിശദീകരണം തേടി.
റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. അതിന് ശേഷം മാത്രമെ തീരുമാനമെടുക്കുകയുള്ളൂവെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി. വിഷയത്തിൽ നിർമാതാക്കളുടെ ഹർജി മറ്റന്നാൾ പരിഗണിക്കും.
‘ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്.
പേരിൽ ഒരു തരത്തിലുള്ള മാറ്റമുണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.