ബിഹാറില്‍ പ്രത്യേക തീവ്ര പുനഃപരിശോധന നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ വ്യക്തമാക്കിയ മാര്‍ഗനിര്‍ദേശങ്ങളും സമയക്രമവും അനുസരിച്ചാകും പുനഃപരിശോധന നടത്തുക.
അര്‍ഹരായ എല്ലാ പൗരന്മാരുടെയും പേര് ഇലക്ടറല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. അതിലൂടെ അര്‍ഹരായവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനാകും. അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല എന്നും ഇതുറപ്പാക്കും.
കൂടാതെ, വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള പ്രക്രിയയില്‍ സമ്പൂര്‍ണ സുതാര്യത കൊണ്ടുവരിക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. ബിഹാറില്‍ ഇതിനുമുമ്പു തീവ്ര പുനരവലോകനം കമ്മീഷന്‍ നടത്തിയത് 2003-ലാണ്.