Kerala

വൻ മയക്കുമരുന്ന് വേട്ട; കണ്ണൂരിൽ യുവാവും യുവതിയും പിടിയിൽ

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. യുവതി ഉൾപ്പടെ രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ. കണ്ണൂരിലെ റിസോർട്ടിലും അഴീക്കോട്‌ സ്വദേശിനിയുടെ വീട്ടിലും നടത്തിയ പരിശോധനയിൾ 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെയും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.