ഗായകനായും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുൽ വഹാബിന്റെ യാത്രകൾക്ക് പുതിയ കൂട്ട്. കൊച്ചിയിലെ ഇ വി എം ഷോറൂമിൽ നിന്നും മിനികൂപ്പർ എസ് സ്വന്തമാക്കി താരം. ഭാര്യയ്‌ക്കൊപ്പമെത്തിയാണ് മിനി കൂപ്പറിനെ സ്വന്തമാക്കിയത്. ഹിഷാമിന്റെ വാഹനത്തിന് ഓഷ്യൻ വേവ് ഗ്രീൻ നിറമാണ്. കൂപ്പർ എസിനു എക്സ് ഷോറൂം വില വരുന്നത് 44.90 ലക്ഷം രൂപയാണ്.
2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂപ്പര്‍ എസിൽ. എന്നാല്‍ ട്യൂണിങിലെ വ്യത്യാസം പെര്‍ഫോമെന്‍സിൽ കാണുവാൻ കഴിയും. നേരത്തെ 178എച്ച്പി, 280 എന്‍എം ആയിരുന്നത് പുതിയ മോഡലില്‍ 204 എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമായി ഉയര്‍ന്നിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീ.മി വേഗത്തിലേക്കു കുതിക്കാന്‍ മിനി കൂപ്പര്‍ എസിനാവും.
9.4 ഇഞ്ച് റൗണ്ട് OLED ടച്ച് സ്ക്രീൻ, ഹെഡ്സ് -അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന മുൻ സീറ്റുകള്‍, മസാജ് ഫങ്ക്ഷൻ ഉള്ള ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിങ്, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, ആറ് എയര്‍ബാഗുകള്‍, ലെവല്‍ 1 ADAS സ്യൂട്ട്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെ ഫീച്ചറുകളും നിരവധിയുടെ മിനി യുടെ ഈ സൂപ്പർ ഹാച്ച് ബാക്കിൽ.