ചെക്കിലെ ഒസ്ട്രാവയിൽ നടന്ന ഗോൾഡൻ സ്പൈക്കിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് സ്വർണം. 85.29 മീറ്റർ ദൂരം എറിഞ്ഞാണ് താരം സ്വർണം നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിറ്റ് 84.12 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി.
ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും, രണ്ടാം ശ്രമത്തിൽ 83.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് ശക്തമായി തിരിച്ചെത്തി. മൂന്നാം റൗണ്ടിൽ 85.29 മീറ്റർ ദൂരം താണ്ടിയതോടെ മറ്റെല്ലാ എതിരാളികളെയും മറികടക്കാൻ നീരജിനായി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 83.63 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.