ചേരുവകൾ
ചിക്കൻ -1 കിലോഗ്രാം
കാപ്സിക്കം -1 ചെറുത് (ചെറുതായി അരിഞ്ഞത്)
ഗ്രാമ്പു -5 എണ്ണം
കറുവ പട്ട -2 പീസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
മാഗ്ഗി ക്യൂബ് -3 എണ്ണം
ടൊമാറ്റോ സോസ് -1 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ -1/2 കപ്പ്
ചുവപ്പ് കളർ ആവശ്യമെങ്കിൽ -2 നുള്ള്
ഉണങ്ങിയ നാരങ്ങ -1 എണ്ണം
ഉപ്പ് -1/2 ടീസ്പൂൺ
മുഴുവൻ കുരുമുളക് 1 ടേബിൾ സ്പൂൺ
അരി വേവിക്കാൻ ,
ബസുമതി സെല്ല അരി -31/2 കപ്പ്
പട്ട -1 പീസ്
നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
1. ബസുമതി സെല്ല അരി നന്നായി കഴുകിയ ശേഷം 1 മണിക്കൂർ വെള്ളമൊഴിച്ചു കുതിരാനായി മാറ്റി വെക്കാം.
2. കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ട് കൊടുത്ത ശേഷം അതിലേക്ക് കാപ്‌സിക്കം അരിഞ്ഞതും, ഗ്രാമ്പു ,പട്ട ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,കുരുമുളക് പൊടി ,ഫുഡ് കളർ ,ഓയിൽ,മാഗ്ഗി ക്യൂബ് ,ഉണക്ക നാരങ്ങ,ടൊമാറ്റോ സോസ് ,ഉപ്പ് ഇവയെല്ലാം ചേർത്തു കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കാം (സമയം ഉണ്ടെങ്കിൽ 1/2 മണിക്കൂർ വെക്കുന്നത് നല്ലതാണ്)
3. കുറച്ചു കൂടുതൽ വെള്ളം തിളപ്പിച്ചെടുത്തു അതിലേക്ക് പാകത്തിന് ഉപ്പും പട്ടയും നാരങ്ങാ നീരും ചേർത്തു കുതിർത്തു വെള്ളമൂറ്റിയെടുത്ത അരി ചേർത്തു ഒരു എൺപത് ശതമാനം വേവിച്ചു ഊറ്റിയെടുത്തു ഉടനെ തന്നെ മസാല മിക്സ് ചെയ്ത ചിക്കന്റെ മുകളിലേക്ക് ഇട്ട് കൊടുക്കുക.(വെള്ളം വാർന്ന് പോവാൻ നിക്കേണ്ട ആവശ്യമില്ല)
4. മുഴുവൻ റൈസും ഇട്ട് കൊടുത്തിട്ട് മുകളിൽ മഞ്ഞ ഫുഡ് കളറും ചുവപ്പ് ഫുഡ് കളറും കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിച്ച് കൊടുക്കാം.
പിന്നെ കുരുമുളകും ഇട്ട് കൊടുക്കാം,മൂന്നോ നാലോ പച്ചമുളക് ചോറിലേക്ക് കുത്തി വെച്ച് കൊടുത്ത ശേഷം കുക്കർ അടച്ചു ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്ത് മുഴുവൻ ആവിയും പോയതിനു ശേഷം തുറന്നു വിളമ്പാം.
















