ഉയര്‍ന്ന ജലാംശം, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന തണ്ണിമത്തന്‍, ഊര്‍ജസ്വലവും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണ്.
വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തന്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിറ്റാമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. നോക്കാം തണ്ണിമത്തന്റെ കൂടുതല്‍ ഗുണങ്ങള്‍.
ഒന്ന്
തണ്ണിമത്തന്‍ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ – ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവ് എന്നിവ തടയാനും ഇത് സഹായിക്കുന്നു.
രണ്ട്
തണ്ണിമത്തന്റെ പോഷക ഗുണങ്ങള്‍ രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, രോഗത്തിലേക്ക് നയിച്ചേക്കാവുന്ന വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിച്ചേക്കാം.
മൂന്ന്
തണ്ണിമത്തനിലെ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ നമ്മുടെ കണ്ണുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
നാല്
തണ്ണിമത്തന്‍ കഴിക്കുന്നത്, രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ദിവസവും ഒരു കപ്പ് തണ്ണിമത്തന്‍ കഴിച്ചാല്‍ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
അഞ്ച്
തണ്ണിമത്തനില്‍ബീറ്റാ കരോട്ടിന്‍, ഫിനോളിക് ആന്റിഓക്സിഡന്റ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി, ചര്‍മ്മം, കണ്ണ്, ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.