ചേരുവകൾ
പുട്ടുപൊടി -1 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
തേങ്ങ ചിരവിയത് -1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്
പാൽപ്പൊടി -1/4 കപ്പ്
പഞ്ചാസാര -11/2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. പുട്ടുപൊടിയിലേക്ക് പാകത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു നനച്ചെടുത്തു 15 മിനുട്ട് മാറ്റി വെക്കുക.
2. പതിനഞ്ചു മിനുട്ടിനു ശേഷം നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റും തേങ്ങ ചിരവിയതും പാൽപ്പൊടിയും പഞ്ചസാരയും ചേർത്തു മിക്സ് ചെയ്ത് പുട്ടുകുറ്റിയിൽ തേങ്ങയിട്ട് പുട്ട് മിക്സ് ഇട്ട് കൊടുത്തു ആവി വന്ന് ഒരു അഞ്ചോ ആറോ മിനുട്ട് വേവിച്ചെടുത്താൽ രുചികരമായ പാൽ പുട്ട് റെഡി.
കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാം.
















