പല ആളുകളെയും അലട്ടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് താരൻ. ഏതൊരാൾക്കും ഉണ്ടാകാൻ സാധ്യതയുള്ള ഒരവസ്ഥയാണ് ഇത്. ഏറ്റവും കൂടുതൽ ആളുകളുടെ സ്വസ്ഥത കവർന്നെടുക്കുന്ന ഒരു പ്രശ്നം തന്നെയാണിത്. തലയിലുണ്ടാകുന്ന കടുത്ത ചൊറിച്ചിൽ, അടർന്നു പോകുന്ന വെളുത്ത നിറത്തിലുള്ള പൊടികള്‍ ഇവയാണ് താരന്റെ ആദ്യലക്ഷണങ്ങള്‍. എന്നാൽ തലയിലുണ്ടാകുന്ന താരൻ ശുചിത്വ കുറവ് മൂലമാണെന്നൊരു ധാരണ എല്ലാവർക്കിടയിലും ഉണ്ട്. എന്നാൽ ഈയൊരവസ്ഥയ്ക്ക് മോശം ശുചിത്വ ശീലവുമായി യാതൊരു ബന്ധവുമില്ല എന്ന വസ്തുത ഏറ്റവുമാദ്യം നമ്മൾ തിരിച്ചറിയണം. തലയോട്ടിയിലെ ശിരോചർമത്തിൽ നിർജ്ജീവ ചർമ്മകോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്.
എന്താണ് താരൻ ?
തലയോട്ടിയിലെ ശിരോചർമത്തിൽ നിർജ്ജീവ ചർമ്മകോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്. തലയിൽ വെളുത്ത അടരുകൾ പ്രത്യക്ഷപ്പെടുന്നതും തലയോട്ടിയിൽ അമിതമായി എണ്ണമയം അനുഭവപ്പെടുന്നതും താരൻ്റെ സൂചനകങ്ങളാണ്. താരന്‍ രണ്ടുതരമുണ്ട്. എണ്ണമയമുള്ളതും അല്ലാത്തതും. തലയിൽ എണ്ണമയം കൂടുന്നതു കൊണ്ടുണ്ടാകുന്നതാണ് എണ്ണമയമുള്ള താരന്‍. ശിരോചര്‍മത്തിലെ എണ്ണഗ്രന്ഥികള്‍ കൂടുതലായി എണ്ണ ഉല്പാദിപ്പിക്കുന്നത് വഴി പൂപ്പലുകള്‍ വളരാന്‍ സഹായിക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന താരനാണ് എണ്ണമയമുള്ള താരന്‍. ശിരോചര്‍മത്തിൽ ഉണ്ടാകുന്ന വരൾച്ച മൂലം ഉണ്ടാകുന്ന താരനാണ് മറ്റൊന്ന്. സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയുടെ അമിതോപയോഗം മൂലമാണ് ഇതിന് കാരണമായി വരുന്നത്. കൂടാതെ ശരീരത്തിലെ മറ്റു ചില അസുഖങ്ങള്‍ കൊണ്ടും താരനുണ്ടാകാം.
താരന്റെ പിന്നിലെ കാരണങ്ങൾ
വരണ്ട ചർമ്മസ്ഥിതി
തലയോട്ടിയിൽ വരണ്ടസ്ഥിതിയാണ് ഉള്ളതെങ്കിൽ താരൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യങ്ങളിൽ അമിതമായ ചൊറിച്ചിൽ തലയിൽ ഉണ്ടാവുന്നതിന് കാരണമാകും. കൂടാതെ വരണ്ട ചർമ്മസ്ഥിതിക്ക് പിന്നാലെ അമിതമായ ഷാംപൂ, സോപ്പുകളുടെ ഉപയോഗവും താരൻ വർധിക്കുന്നതിന് കാരണമാകുന്നു. അതിനാൽ തലയോട്ടിയെ പതിവായി മോയ്സ്ചറൈസിംഗ് ചെയ്യുന്നത് ഗുണം ചെയ്യും.
എണ്ണമയമുള്ള ശിരോചർമ്മം
എണ്ണമയമുള്ള ശിരോചർമ്മമാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ തലമുടി ശരിയായ രീതിയിൽ പരിപാലിക്കാൻ കഴിയാതെ വന്നാൽ പലപ്പോഴും താരൻ്റെ ലക്ഷണങ്ങൾ കൂടുതലായി കണ്ടെത്തിയെന്ന് വരാം. തലയോട്ടിയിലെ അധിക എണ്ണ ഉൽപാദനം താരൻ ഉണ്ടാകുന്നതിന് കാരണമാകുന്നു. എണ്ണയുടെ അളവ് അമിതമാകുന്നത് യീസ്റ്റ് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
ഇടയ്ക്കിടെ മുടി കഴുകുന്ന ശീലം ഒഴിവാക്കുക
തലയോട്ടിയും മുടിയും പതിവായി വൃത്തിയാക്കുന്നില്ലെങ്കിൽ വിയർപ്പും എണ്ണമയവും അടിഞ്ഞ് താരൻ വരുന്നതിന് കാരണമാക്കും. അതിനാൽ ഇടയ്ക്കിടെ മുടി കഴുകുന്ന ശീലം ഒഴിവാക്കുക.
വിയർപ്പ്
വിയർക്കുന്ന തലയോട്ടിയിൽ താരൻ തഴച്ചുവളരുന്നു. വിയർക്കുന്നത് മൂലം തലയിൽ ഉള്ള എണ്ണമയം വർധിക്കുകയും അതുവഴി താരൻ വർധിക്കാൻ കാരണമാകുകയും ചെയ്യുന്നു. പ്രധാനമായും വ്യായാമ ശേഷം തല നന്നായി കഴുകി വൃത്തിയാക്കുക. വിയർത്ത തലയോട്ടിയുടെ ഉറങ്ങാൻ പോകരുത്. തല വിയർത്തു കഴിഞ്ഞാലുടൻ തന്നെ എന്നെ മുടി കഴുകുന്നത് ശീലമാക്കി മാറ്റുക.
ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം
അമിതമായി ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ മുടി വേരുകളിൽ ആഴ്നിറങ്ങുകയും മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും താരന് കാരണമാകുകയും ചെയ്യുന്നു. മുടി പെട്ടെന്ന് ഉണങ്ങികിട്ടാനായി ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് പ്രതിക്കൂലമായി ബാധിച്ചേക്കാം. മുടിയ്ക്ക് വേണ്ടിയുളള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നവ ആണെങ്കില്‍ താരന്റെ വളര്‍ച്ചയ്ക്ക് കാരണമായേക്കാം. കഴിയുന്നതും തലയോട്ടിയിൽ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുന്നതാവും നല്ലത്.
താരന്റെ പ്രതിവിധികൾ
- മുട്ടയുടെ വെള്ളയും വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
- കുതിർത്ത ഉലുവ തലയിൽ തേച്ചിട്ട ശേഷം ഉണങ്ങി കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
- കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ചേർത്ത് തലയിലിടുന്നത് താരൻ അകറ്റുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
STORY HIGHLIGHT: the major causes of dandruff